ഉമ്മയും ബാപ്പയും ഉംറക്ക് പോയതില്
പിന്നെ വീട്ടിലാകെ മൂകതയാണ്
വല്ലപ്പോഴുമാണ് വാതില് തുറക്കുക
ഒട്ടുമിക്ക നേരവും വിജന പ്രതീതിയാണ്
ഈ അസുലഭ നിമിഷം മുതലാക്കുകയാണ്
നമ്മുടെ കഥാപാത്രങ്ങളായ
മൂവര്സംഘം ഗൗളികള്
ഇരപിടുത്തവും അടിച്ച്
പൊളിയുമായി അവര്
ആകെ കറക്കത്തിലാണ് ഒരു
പ്രാണിയെ പോലും ജീവനോടെ വിടാതെ തങ്ങളുടെ 'ഗൗളിസം'പുറത്തെ
ടുക്കുന്നതിനിടയില്
റൈറ്റിംഗ് ടാബിളും പരിസരവുമെല്ലാം
യുദ്ധക്കളമായിക്കാണും
പാതിജീവനും കൊണ്ട് പരക്കം പായുന്ന
പാറ്റകളും
ചിറകൊടിഞ്ഞ് വീരമൃത്യുവരിച്ച
പ്രാണികളും അതില്
ദുഃഖിതരായ കുടുംബാംഗങ്ങളുമെല്ലാം
ആകെ 'പൊകട്ടൂടലാ' .ഈ നേരത്ത്
വിശേഷിച്ചും അതിനിടെ മ്മളാണ് ഈ
മണിമാളിക താങ്ങി നിക്കണത്
മ്മളില്ലെങ്കാ കഥ കഴിഞ്ഞേനേ എന്ന
മട്ടില് ഗൗളിരാജാക്കന്മാരുടെ
ന്യൂജനറേഷന് സ്റ്റൈല്
ആക്ഷനുകളും കൂടിയാവുമ്പോള് സംഗതി
ബഹുജോറാവും......
— feeling excited.
Friday, 20 June 2014
മൂവര്‍ സംഘം
Subscribe to:
Post Comments (Atom)
No comments:
Post a Comment