Tuesday, 10 June 2014

ലോക പുസ്തക ദിനം


ഏപ്രില് 23
വീണ്ടുമൊരു
ലോക പുസ്തകദിനം
മഷിപുരണ്ട അക്ഷരങ്ങള്ക്ക് മീതെ
വായനാ വ്യോമയാനംനടത്തി
അറിവന്വേഷണത്തിന
്റെ വ്യായാമം ശീലിച്ച പുസ്തക
സ്നേഹികളുടെ
വിശേഷ ദിവസം.♡
അച്ചടിച്ച താളുകളിലെ വായനകള്
പതിയെ
ഇലക്ട്രോണിക് ടച്ച്
സ്ക്രീനുകളിലെ 'തോണ്ടി നീക്കലു'കളിലേക്
ക് വഴിമാറുന്നുണ്ടെങ്കിലും പുസ്തക
സന്ദേശങ്ങളുടെയും പകര്പ്പവകാശത്ത
ിന്റെയും ദിനമായി ആചരിക്കപ്പെടുന്ന
പുസ്തക ദിനത്തിന് പ്രസക്തിയേറുക
തന്നെയാണ്.
1996ല് പാരീസില് നടന്ന
യുനെസ്കോ പൊതുസമ്മേളനത്തിലാണ്
എല്ലാ ഏപ്രില് 23നും ലോക പുസ്തക
ദിനമായാചരിക്കാന് ആഹ്വാനമുണ്ടായത്
.വിശ്വ സാഹിത്യത്തിലെ പൂര്ണ്ണശോഭ
വില്യം ഷേക്സ്പിയറിന്റ
െ ജനനവും മരണവും ഏപ്രില് 23
നായിരുന്നു.അത്പോലെ വിഖ്യാത
സാഹിത്യ കുലപതികളായ
ഗാര്സി ലാസോ ഡെ ലാവെഗ,വില്യം വേഡ്സ്
വര്ത്ത്,മിഗ്വേല്ഡെ സെര്വെന്സ
തുടങ്ങിയവരുടെ ദേഹവിയോഗവും ഏപ്രില്
23ന് തന്നെ.☆
മലയാളികള്ക്കിടയില് പുസ്തക
ദിനാഗമനം സമ്മിശ്രമായ
പ്രതികരണങ്ങള്ക്ക്
ഇട നല്കുന്നു.
ഐ പാഡും ഇ-
ബുക്കും ബ്ലോഗിംഗുമായി ന്യൂജനറേഷന്
വായനയുടെ നവ മാനങ്ങള് ചികയുമ്പോള്
ഗതകാല പ്രതാപ
നഷ്ടങ്ങളുടെ നൊമ്പരം പേറുന്ന ഗ്രാമീണ
വായനശാലകളിലെ ഷെല്ഫുകള്
പൊടിപിടിച്ചുതന്നെ കിടപ്പാണ്.പുസ്തക
സമ്പര്ക്കം ഗണ്യമായി കുറയുന്നു.മറിച്
ചുളള ചിന്തകള്ക്കും പ്രസക്തിയുണ്ട് വായന
മരിക്കുന്നില്ല അക്ഷര പ്രിയര്ക്കെന്ന
ും പുസ്തകങ്ങള് ആത്മ മിത്രങ്ങളാണ്.എന്ന്
നല്ലൊരു വിഭാഗമാളുകള്
അഭിപ്രായപ്പെടുന
്നു.ഏതായാലും മാങ്കോസ്റ്റിന്
ചുവട്ടിലെ ചാരുകസേരയിലിരുന്ന്
മന്ദമാരുതന്റെ തലോടല് വാങ്ങി പുസ്തക
സഹവാസത്തിലൂടെ ബേപ്പൂര് സുല്ത്താന്
നേടിയെടുത്ത ആത്മസുഖം മഷി പുരളാത്ത
യാന്ത്രിക
വായനയിലൂടെ ലഭ്യമാവുന്നില്ല
.'സിസറോ'യെ നമുക്ക്
ശരി വെക്കാം..''പുസ്തകമില്ലാത്ത
ലോകം ആത്മാവില്ലാത്ത
ശരീരം പോലെയാണ്''
അതെ,നല്ല പുസ്തക വായനയിലൂടെ നമുക്ക്
ചക്രവാളങ്ങള് സ്വന്തമാക്കാം..'' പേന
കൊണ്ടെഴുതാന് പഠിപ്പിച്ച
നിന്റെ നാഥന്റെ നാമത്തില്
വായിക്കുക''-(വിശുദ്ധ ഖുര്ആന്)
എല്ലാവിധ പുസ്തക
ദിന നന്മകളും നേരുന്നു☆★☆♡ ♡
Fore more Plz Like my page=====>
www.facebook.com/rasheedgate

No comments:

Post a Comment