അവധിക്ക് അവധി നല്കി സ്കൂളുകള്
തുറക്കുന്നു..മഴയും കാറ്റും കൈക്കോര്ക്കുന്
ന മറ്റൊരു ജൂണ് മാസം കൂടി കടന്നു
വന്നു.അറിവിന്റെ നിറവര്ണ്ണങ്ങള്
അനശ്വരമായ് പെയ്തിറങ്ങാന് ഒരു പുതിയ
അധ്യയന വര്ഷം.നാളെയുടെ
നായകരാവാന് പ്രതീക്ഷകളുടെ പുസ്തക
സഞ്ചികളുമേന്തി അക്ഷരമുറ്റങ്ങളില്
കൊച്ചു കൂട്ടുകാര് പിച്ചവെക്കുന്നു
.ഓര്മ്മകള് ആ പഴയ ചെമ്പലങ്ങാട് എസ്
വി എ എല് പി സ്കൂളിന്റെ ചവിട്ടുപടികള്
കയറുന്നു.പുത്തന് യൂണിഫോമുംകുടയും
ബാഗുംപുതിയ പുസ്തകത്താളുകളു
ടെ നറുമണവുംകുട്ടിക്കുറുമ്പിന്റെ കലപില
ഉയരുന്ന ഒന്നാം ക്ലാസും...മനസില
് അരിച്ചെത്തുന്നു.തിമിര്ത്ത് പെയ്യുന്ന
എടവപ്പാതി മഴയില്
അതിസാഹസികമായി നടന്ന് നീങ്ങിയ
'അത്തോണി'യിലെ പാടവരമ്പുകള്..
ബ്ലാക്ക് ബോര്ഡ് പ്രതലത്തില്
രാധാമണിട്ടീച്ചര് എഴുതിപ്പഠിപ്പിച്ച
അ ആ ഇഈ അക്ഷരപ്പൊട്ടുകള
്...മുട്ടുവരെ വെളളമുളള
'കുണ്ടുതോടി'ലെ പരമീന് വേട്ടകള്..അലുമ
ിനിയം തൂക്കുപാത്രത്തില്
കൊണ്ടുപോകുന്ന പുമ്മളും(ചമ്മന്
തി)ചോറും തന്നിരുന്ന രുചിയനുഭവങ്ങള്
..തുണി സഞ്ചിയിലെ പുസ്തകത്താളുകളി
ലൊളിപ്പിച്ച മയില്പ്പീലിത്ത
ണ്ടുകളുടെ പരമ രഹസ്യങ്ങള്.''പൂതപ്പാട്ടി''ല്
കവി ഇടശ്ശേരി പറഞ്ഞത്
പോലെ എഴുത്താണിയും എഴുത്തോലയുമായി പഠിക്കാന്
വിട്ട മകനെ കാത്ത് കണ്ണുനട്ടുകാത്തു
നില്ക്കുന്ന മാതാക്കള്....ഉങ്ങിന്
ചുവട്ടിലെ സൗഹൃദങ്ങള്ക്ക് ഉശിരു പകര്ന്ന
കോട്ടി(ഗോലി)ക്കളങ്ങള്..അങ്ങനെ
എന്തെല്ലാം.....!!!
അതെ,അതൊരു രസമായിരുന്നു.ഷൂ
വും ടൈയും ഒരു ലോഡ് പുസ്തക
ഭാണ്ഡവും നിലംതൊടാതെയുളള
യാത്രകളും എത്തിനോക്കിയിട്ടില്ലാത്ത
അന്നത്തെ അവസ്ഥകള് പുതു തലമുറക്ക്
ഉള്ക്കൊളളാനായിയെന്ന് വരില്ല.
വക്കുപൊട്ടിയ സ്ലേറ്റില് തറ പറ
എന്നെഴുതിപ്പഠിക്കുമ്പോള്
പൊട്ടുപെന്സില്‍ കടം കൊണ്ട
സഹവര്ത്തിത്വത്തിന്റെ ക്ലാസ്മുറികള്,
പുറത്ത് ഒരു മഴയുടെ വരവറിയിച്ച്
ആകാശം ഇരുണ്ട് കറക്കുമ്പോള്
തണുത്തുവിറച്ച കുട്ടിക്കൂട്ടങ്ങള് ബഞ്ചുകളില്
ഉരുണ്ടുകൂടുന്നു..എന്തൊരാനന്ദം...!!
വേഗം ലോങ്ങ് ബെല് മുഴങ്ങാന്
എത്രയോ അന്ന് പ്രാര്ത്ഥിച്ചി
രുന്നു.ഇന്റര് വെല്
ഇടവേളകളെ മധുരിക്കും ഓര്മ്മകളാക്കി മാറ്റിയ
'എളാമ്മ'യുടെ പെട്ടിക്കടയിലെ ഇടി മിഠായിയും പമ്പരമിഠായിയും കടിച്ചാപര്ച്ചി
യുമെല്ലാം..ഇന്നുണ്ടോ ആവോ...?
ചെറുപയര്
കറിയും കഞ്ഞിയും ഒക്കെയായി 'വേഷുച്ചേച്ചി'ഉ
ണ്ടാക്കിയ ഉച്ച
ഭക്ഷണത്തിന്റെ ഉത്സാഹങ്ങള്
രുചിയിണക്കത്തിന്റെ ഊഷ്മള
സ്മരണയായി ഇപ്പോഴും നാവിലൂറുന്നു..അ
ന്ന് പെന്സിലിന് മായ്പ്പ്(വെളളത്
തണ്ട്,അണ്ടാമുള)വിറ്റ കച്ചവട
മിടുക്കന്മാര് ഇന്ന് വലിയ
മുതലാളിമാരാണ്.''മാവേലി നാടു
വാണിടും കാലം...മാനുഷരെല
്ലാരുമൊന്നുപോലെ
....''പദ്യം നീട്ടിപ്പാടിയവര് വലിയ
പാട്ടുകാരായി..തീപ്പെട്ടിക്കൂടിന്
ചക്രം ഫിറ്റ് ചെയ്ത് ടിപ്പര്
ലോറിയുണ്ടാക്കിയവര്
ഹെവി വെഹിക്കിള് ഡ്രൈവര്മാരായി.
.'ഒന്ന് എ' യില് നിന്ന് 'ഒന്ന് ബി'യിലേക്ക്
കടലാസു വിമാനം പറത്തിയവന്
പൈലറ്റും..പഠനത്തില്
ശ്രദ്ധിക്കാതെ ബെഞ്ചിന്റെ ഇളക്കം മാറ്റിയും ജനലിന്റെീ കൊളുത്ത്
നന്നാക്കിയും കഴിഞ്ഞിരുന്നവര്
ഇപ്പോള് മികച്ച ഫര്ണിച്ചര്
വര്ക്കര്മാരും സിവില് എഞ്ചിനീയര്മാരു
മൊക്കെയാണ്.നിറം പിടിപ്പിച്ച
പ്രവേശനോത്സവങ്ങ
ളോ മറ്റോ അന്നുണ്ടായിരുന്നില്ല.''നമ്മുടെ
ആ കാലമൊക്കെ ഒരു ഒന്നൊന്നര
കാലമായിരുന്നു അല്ലേ...റഷീദേ...?''
കേട്ടെഴുത്തില് നൂറുമേനി വിളയിച്ചിരുന്ന
പഴയ സഹപാഠി രാജേഷ് ഈയിടെ നടന്ന
പൂര്വ്വ വിദ്യാര്ത്ഥി സംഗമത്തില്
കണടുമുട്ടിയപ്പോള് പറഞ്ഞ കമന്റ്
വളരെ അര്ത്ഥപൂര്ണ്ണമാണ്..തലയെണ്ണലിന്
രണ്ടക്കം തികക്കാന് പാടുപെടുന്ന
ഇന്നത്തെ പൊതുവിദ്യാലയങ്ങളേക്കാള്
മുന്നിലാണ് ആ പഴയ 'ഒന്നൊന്നര''...
..തൊടാ മണ്ണിലെ പ്ലാസ്റ്റിക്
ചെടികളെപ്പോലെ..
മണ്ണും പരിസരവും ബന്ധമില്ലാത്തവരായ്
വളരാന് പുതിയ സാഹചര്യങ്ങള്
നിര്ബന്ധിക്കുന്നു.ചോക്കുപൊടിയ
ും ചോറ്റുപാത്രവുംനാലുവരക്കോപ്പിയു
ം ഒടിഞ്ഞുവീഴാറായ ഫര്ണ്ണിച്ചറുകള
ും ക്ലാസ്മുറികളെ,ഓര്ത്തെടുക്കാന്
എന്തൊക്കെ അടയാളങ്ങള്...ക
ുടമറന്നുവെച്ചതും അസംബ്ലിക്ക്
വൈകിയതും മനസില് വരുത്തുന്ന സ്കൂള് കാല
ഓര്മ്മകളുടെ സജീവ സാന്നിധ്യങ്ങളാണ
്....ഈ വിദ്യാരംഭത്തില്‍ പഴയ
ഓര്മ്മകളെ പൊടിതട്ടിയെടുത്
തപ്പോള്...മനസ് മന്ത്രിക്കുന്നു....old is gold.
വായിച്ചതിന് നന്ദി..കൂടുതല് വായിക്കാന്
തഴെ പേജ് ലിങ്ക് ലൈക്ക് ചെയ്യുകLike this
page■■■》 www.facebook.com/rasheedgate
Sunday, 1 June 2014
സ്കൂള് ജീവിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment