Thursday, 9 April 2015

ബാല യുദ്ധം

നേരം വെളുത്തു
ഓരുഅങ്കത്തിന് വീറോടെ
മതിലൊരു(തു)ങ്ങി,
തലകൊയ്യാൻ കുട്ടിപ്പട്ടാളവും
-യു എ റഷീദ്

നോക്കുകൂലി

നോക്കുകൂലി എന്ന 'കൈ നനയാത്ത മീൻ പിടുത്തം' വൃത്തികെട്ട ഒരു ഏർപ്പാടല്ലേ...?
മാന്യന്മാർ സ്വയം അധ്വാനിച്ച് അന്നന്നത്തെ അന്നം കണ്ടെത്തണം. അതിലാണ് ആത്മ നിർവൃതി.
മതങ്ങളും ഇസങ്ങളും അതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.പിടിച്ചുപറിച്ച് നേടിയ കാൽക്കാശു പോലും ഉപകരിക്കില്ല കാരണം അതിൽ കണ്ണീരിൻറെ കയ്പ്പു കലർന്നിട്ടുണ്ട്.
നിവൃത്തിയില്ലായ്മയുടെ ശാപചേരുവകളും.108 ദിവസം നീണ്ടു നിന്ന കൊച്ചി മുസിരിസ് ബിനാലെ സമാപിച്ചപ്പോൾ അതിൽ പങ്കെടുത്ത വിദേശ കലാകാരൻ തൻറെ പ്രദർശന വസ്തുക്കൾ തിരികെ കൊണ്ടുപോവാൻ വണ്ടിവാടക60000 കയ്യിലില്ലെന്ന് മലയാളി ട്രേഡ് യൂണിയൻകാരോട് കരഞ്ഞ് പറഞ്ഞപ്പോൾ എങ്കിൽ നോക്കുകൂലി നൽകണമെന്നാണ്  യൂണിയൻസ് നിർദ്ദേശം അതിനുളള കാശില്ലെന്ന് പറഞ്ഞ് താൻ അധ്വാനിച്ചുണ്ടാക്കിയ കലാ സൃഷ്ടിയുടെ ഒരു ഭാഗം പ്രതിഷേധ സൂചകമെന്നോണം അദ്ദേഹം പ്രദർശന വേദിയുടെ മുറ്റത്ത് എറിഞ്ഞുടച്ചു..പണിയെടുക്കാതെ കാശുവാങ്ങുന്ന ഈ ഏർപ്പാട് ഇവിടെ മാത്രമേ കാണൂ എന്ന് പറഞ്ഞ വാസ്വോ എക്സ് എന്ന ആ വിദേശ കലാകാരൻ എറിഞ്ഞുടക്കുന്ന തൻറെ കലാ സൃഷ്ടിയുടെ വീഡിയോ ക്ലിപ്പ് യൂട്യൂബിലും ഇട്ടു..എന്തായാലും അദ്ദേഹം നിലത്തെറിഞ്ഞപ്പോൾ തകർന്നത് അദ്ദേഹം പാടുപെട്ടുണ്ടാക്കിയ ആ കലാ സൃഷ്ടി മാത്രമല്ല, നമ്മൾ സ്വയമഹങ്കരിച്ച് കൊണ്ടു നടന്നിരുന്ന വിലപ്പെട്ട ചിലത് കൂടിയാണ്.