ഇന്നലെയും
കാത്തു നിന്നു..
അന്ന് പോയ് മറഞ്ഞ
അപ്പൂപ്പന്‍ താടിയുടെ
മടങ്ങി വരവും കൊതിച്ച്..
ചില്‍ ചില്‍ ചിലക്കുന്ന
അണ്ണാറക്കണ്ണന്മാരും
പൂത്താങ്കീരിയും മൈനയും
പൂതിക്കെങ്കിലും ഒന്നരികെ-
വന്ന് പോവുമെന്ന് നിനച്ച്..
വിരുന്നുകാരന്‍റെ വരവറിയിച്ച
കാക്കക്കുറുകലും
കാതുകുത്തുമെന്നുറക്കെ
പ്പറഞ്ഞാട്ടിയ ചെമ്പോത്തും,
പൊട്ടിച്ചിതറിയ പൊട്ടക്കാളവും
പേരിനെങ്കിലും തിരികെ
വരാതിരിക്കുമോ എന്നാശിച്ച്
അമ്പലപ്രാവുകളുടെ കുറുകല്‍
കേള്‍ക്കാന്‍ ,പൂമ്പാറ്റകളുടെ
ചിത്രച്ചിറകടി കണ്ടു രസിക്കാന്‍.
ഓര്‍ത്തോര്‍ത്ത് കോര്‍ത്തുപോയ്
കൈകള്‍ ഓര്‍മ്മകള്‍ മടക്കിച്ചുരുട്ടി.
വെറുതെയാണെങ്കിലും ഒരുനാള്‍
അവര്‍ തിരികെ വരുമെന്നാശ്വസിച്ച്
Monday, 14 September 2015
ഓര്‍മ്മകള്‍ മായാതെ..
Thursday, 9 April 2015
നോക്കുകൂലി
നോക്കുകൂലി എന്ന 'കൈ നനയാത്ത മീൻ പിടുത്തം' വൃത്തികെട്ട ഒരു ഏർപ്പാടല്ലേ...?
മാന്യന്മാർ സ്വയം അധ്വാനിച്ച് അന്നന്നത്തെ അന്നം കണ്ടെത്തണം. അതിലാണ് ആത്മ നിർവൃതി.
മതങ്ങളും ഇസങ്ങളും അതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.പിടിച്ചുപറിച്ച് നേടിയ കാൽക്കാശു പോലും ഉപകരിക്കില്ല കാരണം അതിൽ കണ്ണീരിൻറെ കയ്പ്പു കലർന്നിട്ടുണ്ട്.
നിവൃത്തിയില്ലായ്മയുടെ ശാപചേരുവകളും.108 ദിവസം നീണ്ടു നിന്ന കൊച്ചി മുസിരിസ് ബിനാലെ സമാപിച്ചപ്പോൾ അതിൽ പങ്കെടുത്ത വിദേശ കലാകാരൻ തൻറെ പ്രദർശന വസ്തുക്കൾ തിരികെ കൊണ്ടുപോവാൻ വണ്ടിവാടക60000 കയ്യിലില്ലെന്ന് മലയാളി ട്രേഡ് യൂണിയൻകാരോട് കരഞ്ഞ് പറഞ്ഞപ്പോൾ എങ്കിൽ നോക്കുകൂലി നൽകണമെന്നാണ് യൂണിയൻസ് നിർദ്ദേശം അതിനുളള കാശില്ലെന്ന് പറഞ്ഞ് താൻ അധ്വാനിച്ചുണ്ടാക്കിയ കലാ സൃഷ്ടിയുടെ ഒരു ഭാഗം പ്രതിഷേധ സൂചകമെന്നോണം അദ്ദേഹം പ്രദർശന വേദിയുടെ മുറ്റത്ത് എറിഞ്ഞുടച്ചു..പണിയെടുക്കാതെ കാശുവാങ്ങുന്ന ഈ ഏർപ്പാട് ഇവിടെ മാത്രമേ കാണൂ എന്ന് പറഞ്ഞ വാസ്വോ എക്സ് എന്ന ആ വിദേശ കലാകാരൻ എറിഞ്ഞുടക്കുന്ന തൻറെ കലാ സൃഷ്ടിയുടെ വീഡിയോ ക്ലിപ്പ് യൂട്യൂബിലും ഇട്ടു..എന്തായാലും അദ്ദേഹം നിലത്തെറിഞ്ഞപ്പോൾ തകർന്നത് അദ്ദേഹം പാടുപെട്ടുണ്ടാക്കിയ ആ കലാ സൃഷ്ടി മാത്രമല്ല, നമ്മൾ സ്വയമഹങ്കരിച്ച് കൊണ്ടു നടന്നിരുന്ന വിലപ്പെട്ട ചിലത് കൂടിയാണ്.

Thursday, 19 March 2015
ഒന്നാംക്ലാസ് പ്രാർത്ഥന
ഒന്നാം ക്ലാസുകാരൻ മഴക്കായ് പ്രാർത്ഥിക്കുന്നു...
■■■■■■■■■■■■■■■■■■■
........................
മഴ നിറുത്താതെ പെയ്യണേ
തോടും പുഴയും നിറയണേ
ചിറവരമ്പു കാണാവണ്ണം
വെളളം കേറി മൂടണേ..
മലവെളളം കേറിക്കേറി-
ക്കടായിക്കുറ്റിക്കിപ്പുറം
മുറ്റം പുഴയാകണേ..
ഉമ്മറപ്പടിക്കൊപ്പരം
ഏന്തിയേന്തി മഴവെളളം
പനിക്കുളിരുളളൊരപ്പൂപ്പന്റെ
ഉള്ളിനാക്കം കൊടുക്കണേ …
അമ്മകാണാപ്പേജു കീറി-
യൊഴുക്കിവിട്ട തോണികള്
തോണിക്കാരനുറുമ്പുമായെന്
കൂട്ടുകാരെക്കാണണേ..
കലിയിളകിപ്പേയിളകി
പെയ്തുപെയ്തു തിമിര്ക്കുമ്പോള്
കൂട്ടത്തിലേഡുമാഷിന്റെ
ചൂരലൊഴുക്കിപ്പോക്കണേ....
…................................
നാളെയും ഉസ്ക്കൂളിന് അവധിയാകണേ...
■■■■■■■■■■■■■■■■■■■■■■■
കടപ്പാട്(അജ്ഞാതന്)
ചിത്രപ്പണി Ua Rasheed Palatharagate
Monday, 16 March 2015
സ്ലേറ്റ് ഓർമ്മകൾ...
തറ പറ എഴുതിത്തീരും മുമ്പെ
തറയിൽ വീണ പെൻസിലിന് പറയാനുളളത് എഴുതിത്തീരാത്ത വാക്കുകളെ കുറിച്ചായിരുന്നു.
വരിതെറ്റാതെ എഴുതിയതിന് കിട്ടിയ
വെരി ഗുഡിൻറെ ഗരിമയിൽ
കണ്ണുകൾ തെരഞ്ഞത് ഉഷാറ് പറച്ചിൽ-
കാരുടെ വരിയടയാളങ്ങളെയായിരുന്നു
എഴുതിപ്പ(ഠി)തിഞ്ഞ വാക്കു വരകളിൽ
ശരിമുദ്രയുടെ ചോക്കു വരവീഴാൻ
തക്കം പാത്തു നിൽപ്പായിരുന്നു -
വെളളത്തണ്ടും അണ്ടാമുളക്കമ്പും
വക്കു പൊട്ടിയ സ്ലേറ്റ് പ്രതലത്തിലാണന്ന്
നമ്മൾ പ്രൊജക്ടറുംടാബ്ലറ്റുമില്ലാസ്വപ്ന-
ങ്ങളുടെ വഴിവക്കു താണ്ടിയത്.
വരയും വരിയും സ്വരവുമായി.
കൊച്ചു ഭാവനകൾക്ക് കൂട്ടിരിക്കാൻ
കേട്ടെഴുതി കളർച്ചോക്ക് സമ്മാനങ്ങൾ
വാങ്ങിക്കൂട്ടാൻ..നമ്മുടെ സ്വന്തം
എന്ന് പറയാൻ ഒരേ ഒരു കൂട്ട്..
വീണുടഞ്ഞ സ്ലേറ്റുകളേ...മാപ്പ്...
ഉടയാത്ത ഉയരങ്ങളെത്താൻ..
നിങ്ങളാണ് നിമിത്തം,പ്രേരണയും
-യു എ റഷീദ്, പാലത്തറഗൈറ്റ്