ഒന്നാം ക്ലാസുകാരൻ മഴക്കായ് പ്രാർത്ഥിക്കുന്നു...
■■■■■■■■■■■■■■■■■■■
........................
മഴ നിറുത്താതെ പെയ്യണേ
തോടും പുഴയും നിറയണേ
ചിറവരമ്പു കാണാവണ്ണം
വെളളം കേറി മൂടണേ..
മലവെളളം കേറിക്കേറി-
ക്കടായിക്കുറ്റിക്കിപ്പുറം
മുറ്റം പുഴയാകണേ..
ഉമ്മറപ്പടിക്കൊപ്പരം
ഏന്തിയേന്തി മഴവെളളം
പനിക്കുളിരുളളൊരപ്പൂപ്പന്റെ
ഉള്ളിനാക്കം കൊടുക്കണേ …
അമ്മകാണാപ്പേജു കീറി-
യൊഴുക്കിവിട്ട തോണികള്
തോണിക്കാരനുറുമ്പുമായെന്
കൂട്ടുകാരെക്കാണണേ..
കലിയിളകിപ്പേയിളകി
പെയ്തുപെയ്തു തിമിര്ക്കുമ്പോള്
കൂട്ടത്തിലേഡുമാഷിന്റെ
ചൂരലൊഴുക്കിപ്പോക്കണേ....
…................................
നാളെയും ഉസ്ക്കൂളിന് അവധിയാകണേ...
■■■■■■■■■■■■■■■■■■■■■■■
കടപ്പാട്(അജ്ഞാതന്)
ചിത്രപ്പണി Ua Rasheed Palatharagate
Thursday, 19 March 2015
ഒന്നാംക്ലാസ് പ്രാർത്ഥന
Monday, 16 March 2015
സ്ലേറ്റ് ഓർമ്മകൾ...
തറ പറ എഴുതിത്തീരും മുമ്പെ
തറയിൽ വീണ പെൻസിലിന് പറയാനുളളത് എഴുതിത്തീരാത്ത വാക്കുകളെ കുറിച്ചായിരുന്നു.
വരിതെറ്റാതെ എഴുതിയതിന് കിട്ടിയ
വെരി ഗുഡിൻറെ ഗരിമയിൽ
കണ്ണുകൾ തെരഞ്ഞത് ഉഷാറ് പറച്ചിൽ-
കാരുടെ വരിയടയാളങ്ങളെയായിരുന്നു
എഴുതിപ്പ(ഠി)തിഞ്ഞ വാക്കു വരകളിൽ
ശരിമുദ്രയുടെ ചോക്കു വരവീഴാൻ
തക്കം പാത്തു നിൽപ്പായിരുന്നു -
വെളളത്തണ്ടും അണ്ടാമുളക്കമ്പും
വക്കു പൊട്ടിയ സ്ലേറ്റ് പ്രതലത്തിലാണന്ന്
നമ്മൾ പ്രൊജക്ടറുംടാബ്ലറ്റുമില്ലാസ്വപ്ന-
ങ്ങളുടെ വഴിവക്കു താണ്ടിയത്.
വരയും വരിയും സ്വരവുമായി.
കൊച്ചു ഭാവനകൾക്ക് കൂട്ടിരിക്കാൻ
കേട്ടെഴുതി കളർച്ചോക്ക് സമ്മാനങ്ങൾ
വാങ്ങിക്കൂട്ടാൻ..നമ്മുടെ സ്വന്തം
എന്ന് പറയാൻ ഒരേ ഒരു കൂട്ട്..
വീണുടഞ്ഞ സ്ലേറ്റുകളേ...മാപ്പ്...
ഉടയാത്ത ഉയരങ്ങളെത്താൻ..
നിങ്ങളാണ് നിമിത്തം,പ്രേരണയും
-യു എ റഷീദ്, പാലത്തറഗൈറ്റ്
Subscribe to:
Posts (Atom)