വേലിക്കമ്പിയില്‍ നിന്ന്
കമ്പിവേലിയിലേക്കുളള ദൂരം
¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿
കാലങ്ങള്ക്ക് ശേഷം കണ്ട ആ
സുഹൃത്തിന്റെ നര്മ്മം പുരട്ടിയ കമന്റ്
മനസില് വല്ലാതെ കോറിവലിച്ചു..നഷ
്ടങ്ങളെയും മാറ്റങ്ങളേയും പറ്റിയാണ്
തൗതാരിച്ചത്.കോഴി ഇറച്ചിയില്
നിന്ന് ഇറച്ചിക്കോഴിയിലേക്കുളള
മാറ്റം പോലെ നമ്മുടെ ബാല്യവും ഇന്നത്തെ ബാല്യങ്ങളും അടിമുടി മാറിക്കഴിഞ്ഞു..
ഓര്മ്മയില്ലേ നമ്മുടെ ഊഷ്മള
ബാല്യം..സ്കൂള് മുറ്റത്ത്
കോട്ടി(ഗോലി)കളി
ച്ചതും വഴിയിലെ പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞതും കളിമണ്ണില്
കൊച്ചു രൂപങ്ങള്
പണിതതും പാടവരമ്പില് നടന്ന്
പരല്മീന് പരതിയതും..സന്തോഷ-
ദുഖങ്ങളുടെ ഒറ്റ/ഇരട്ട
മൈനകളെ കണ്ടതും..എല്ലാം വല്ലാത്തൊരു
അനുഭൂതിയുടെ പൊടിപിടിച്ച സ്മരണകള്
മാത്രം..! സംസാരിച്ച് നില്ക്കവെ ഒരു
സ്കൂള് വാന് അത് വഴി പാഞ്ഞു
പോയി..നിലം തൊടാ മണ്ണിലെ പ്ലാസ്റ്റിക്
ചെടികളെ പോലെയുളള
ഒരുകൂട്ടം ഇംഗ്ലീഷ്
ബേബികളെയും കുത്തി നിറച്ചാണ് ആ
വാഹനം കടന്ന്കളഞ്ഞത്..
ബാല്യത്തിന്റെ കൊച്ചു
കഥകളും പാട്ടുകളും പറഞ്ഞും പാടിയും നടന്ന
ഇടതൂര്ന്ന ഇടവഴികള് അപ്പോള്
ഓര്മ്മകളുടെ ഒറ്റയടിപ്പാതയായ്
മനസില് നിറഞ്ഞുനിന്നു..തണല്
വിരിക്കുന്ന
മരങ്ങളും വളളിച്ചെടികളും അണ്ടാമുളയും ഇടുങ്ങിയ
ഇടവഴികള്ക്ക് ഇരുഭാഗങ്ങളില് അതിര്
നില്ക്കും..മുളയുടെ മുളളുകള് കൊണ്ട്
വേലികെട്ടിത്തിരിച്ച
കൃഷിയിടങ്ങളിലേക
്കും പറമ്പുകളിലേക്കു
ം നോ അഡ്മിഷന്..കാലി
കളും കാലുകളും കടക്കരുതെന്ന്
കരുതിയാണ് വേലികെട്ടുന്നത്
വേലിയില് പടര്ന്ന മിണ്ടാട്ടങ്ങ(കയ
്പ്പുളള കുരു) മിണ്ടാതെ തിന്നാല്
കയ്പ്പനുഭവപ്പെടില്ലെന്നാണ്
പരിചയം.മുളളുമ്പഴ(തൊരടിപ്പഴം)വു
ം ഞാവലും ഞെട്ടങ്ങയുമെല്ല
ാം ഞെട്ടറ്റുപോയ പഴങ്കഥ
പോലെ..വേലികെട്ട
ാനുപയോഗിക്കുന്ന
കെട്ടുകമ്പി ചിലരുടെ ഇഷ്ട
ഉത്പന്നമാണ്..ചെരുപ്പില്
വെട്ടിയെടുത്ത
ചക്രവും ഉജാലക്കുപ്പിയുട
െ പോര്ക്കും ഘടിപ്പിച്ച
അന്നത്തെ വണ്ടിയുടെ മൈലാഞ്ചിവടിയുടെ
സ്റ്റിയറിംഗ് വളച്ചുകെട്ടാന്..ആ
കമ്പി വളരെ ബെസ്റ്റായിരുന്ന
ു..മണ്ണപ്പവും കൊച്ചു
കച്ചവടവും പരിചിതമല്ലാത്ത
ഇലക്ട്രാണിക്
ഗെയിമുകളിലെ ചീറിപ്പായുന്ന
വാഹനങ്ങളുടെ 'മുതലാളി'മാരായ
ഇന്നത്തെ കുട്ടികള്ക്ക്
അതൊന്നും 'ഓടൂലാ...'
അവരെ പരിഷ്കാരത്തിന്
റെ കമ്പിവേലികള്ക്കകത്ത്
കെട്ടിയിട്ടിരിക്കുകയാണ്'വേലിക്
കമ്പി'യില് നിന്ന് 'കമ്പിവേലി'യിലേ
ക്കെത്തിയപ്പോള്
...സമയംനന്നേ വൈകി....അല്ല,അത
്രയും ദൂരമുണ്ട് അവക്കിടയില്..
തുടര് പോസ്റ്റുകള്ക്ക് താഴെ ഫേസ്ബുക്ക്
പേജിന് ഒരു ലൈക്ക് കൊടുക്കൂ
www.facebook.com/uarasheedgate
Friday, 4 July 2014
വേലിക്കമ്പിയില്‍ നിന്ന് കമ്പിവേലിയിലേക്കുളള ദൂരം
Thursday, 3 July 2014
സമൂസയും നോമ്പും
തെക്കന് കേരളത്തില്
വിശിഷ്യാ കൊച്ചിയിലെ നോമ്പുവിഭവങ്ങളി
ലെ സുപ്രധാന ഇനമാണ് 'സമൂസ'. നോമ്പു
തുറക്ക് വിദേശങ്ങളില് ഈത്തപ്പഴത്തെ ഏത്
രീതിയിലാണോ കാണുന്നത്
അതേ സ്ഥാനത്താണ് ഇവിടങ്ങളില് ചിലര്
സമൂസയെ കാണുന്നത്.അധികയ
ിടങ്ങളിലും ഒരു
അപ്പവും കാണുംഅപ്പത്തില്
പൊതിഞ്ഞാണ് സമൂസ തിന്നുക.ഒരു
സോഷ്യല് സൈറ്റില് കണ്ടത് തലേന്ന്
തന്നെ സമൂസ
കച്ചവടം ഉണ്ടാവുമോ എന്നുറപ്പ്
വരുത്തിയാണ് പലരും നോമ്പിന്
നിയ്യത്തുറപ്പിക്കുന്നത്..
ഇത്രയും പറയുമ്പോഴേക്ക്
വല്ലവര്ക്കും ഉളളില് പൊരിയുന്നുണ്ടോ...?
നോമ്പിനെ കേവല
തീറ്റയിലും ധൂര്ത്തിലും കൊഴുപ്പിക്കുകയാ
ണോ എന്ന്...? എന്നാ ഇത്
കൂടി കേള്ക്കൂ..ആകെ ഒരപ്പവും ഒരു
സമൂസയുമാണ് ഒരാളുടെ വിഹിതം...കേട്ടോ
...
ഇത്രയും സമൂസ മൗലിദ്
ക്ഷമയോടെ വായിച്ച സ്ഥിതിക്ക്
ഒരെണ്ണം അങ്ങ് കഴിച്ചാലോ..?,,ഛ
െ..ഭാഗ്യമില്ല തീര്ന്ന് പോയി..
സാരല്ല്യാ..ട്ടോ...എന്റെ വക ഒരു
സര്പ്രൈസ് പിടിച്ചോ..വീട്ടില്
പോയി വയറു നിറയെ സമൂസ
ഉണ്ടാക്കിത്തരാം
പറ..ഇതാ ഇങ്ങനെ യാണ് സമൂസ
ഉണ്ടാക്കുന്ന വിധം
★☆★☆★☆★
സമൂസ
ചേരുവകള്
1. മൈദ -250 ഗ്രാം
2. നെയ്യ് -80 ഗ്രാം
3. ഉപ്പ് -1 നുള്ള്
4. പച്ചമുളക് -10 എണ്ണം
5. സവാള -2 എണ്ണം
6. കടുക് -1 സ്പൂണ്
7. ഉരുളക്കിഴങ്ങ് -3 എണ്ണം
8. നാരങ്ങ - പകുതി
9. മഞ്ഞള്പ്പൊടി - 1 നുള്ള്
10. എണ്ണ -250 ഗ്രാം
11. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം
മൈദ നെയ്യുമായി നന്നായി
യോജിപ്പിക്കുക.ഇതിലേയ്ക്ക്
കുറേശ്ശെ വെള്ളം ചേര്ത്ത്
റൊട്ടി പരുവത്തില്
നനയ്ക്കുക.ശേഷം അര മണിക്കൂര്
വെയ്ക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ്
ചെറിയ കഷണങ്ങള്
ആക്കുക.പച്ചമുളകും സവാളയും
നേര്മ്മയായി
അരിയുക.ചീനച്ചട്ടിയില് കുറച്ചു
എണ്ണയൊഴിച്ച് ചൂടാകുമ്പോള് കടുക്
പൊട്ടിക്കുക.ശേഷം ഉരുളക്കിഴങ്ങും
സവാളയും പച്ചമുളകും ഉപ്പും ചേര്ത്ത്
നന്നായി വഴറ്റുക.ശേഷം നാരങ്ങാനീര്
ചേര്ക്കുക.നന്നായി ഇളക്കി വാങ്ങി
വെയ്ക്കുക.തയ്യാറാക്കി വെച്ച മാവ്
നന്നായി കുഴച്ച്
ഇടത്തരം ഉരുളകളാക്കുക.
ഓരോ ഉരുളയും രണ്ടായി മുറിച്ച് കോണ്
രൂപത്തിലാക്കി ഉള്ളില് ഉരുളക്കിഴങ്ങ്
മിശ്രിതം നിറയ്ക്കുക.ശേഷം അരിക്
കൂട്ടിച്ചേര്ത്ത് എണ്ണയില് വറുത്തു
കോരുക.
അപ്പൊ ശരി...ഈ ഫേസ്ബുക്ക് പേജിന് ഒരു
ലൈക്ക് തന്നേക്ക്.ഇനിയു
ം ഇമ്മാതിരി ഐറ്റംസ് ര(ു)ചിക്കാം
www.facebook.com/uarasheedgate