തെക്കന് കേരളത്തില്
വിശിഷ്യാ കൊച്ചിയിലെ നോമ്പുവിഭവങ്ങളി
ലെ സുപ്രധാന ഇനമാണ് 'സമൂസ'. നോമ്പു
തുറക്ക് വിദേശങ്ങളില് ഈത്തപ്പഴത്തെ ഏത്
രീതിയിലാണോ കാണുന്നത്
അതേ സ്ഥാനത്താണ് ഇവിടങ്ങളില് ചിലര്
സമൂസയെ കാണുന്നത്.അധികയ
ിടങ്ങളിലും ഒരു
അപ്പവും കാണുംഅപ്പത്തില്
പൊതിഞ്ഞാണ് സമൂസ തിന്നുക.ഒരു
സോഷ്യല് സൈറ്റില് കണ്ടത് തലേന്ന്
തന്നെ സമൂസ
കച്ചവടം ഉണ്ടാവുമോ എന്നുറപ്പ്
വരുത്തിയാണ് പലരും നോമ്പിന്
നിയ്യത്തുറപ്പിക്കുന്നത്..
ഇത്രയും പറയുമ്പോഴേക്ക്
വല്ലവര്ക്കും ഉളളില് പൊരിയുന്നുണ്ടോ...?
നോമ്പിനെ കേവല
തീറ്റയിലും ധൂര്ത്തിലും കൊഴുപ്പിക്കുകയാ
ണോ എന്ന്...? എന്നാ ഇത്
കൂടി കേള്ക്കൂ..ആകെ ഒരപ്പവും ഒരു
സമൂസയുമാണ് ഒരാളുടെ വിഹിതം...കേട്ടോ
...
ഇത്രയും സമൂസ മൗലിദ്
ക്ഷമയോടെ വായിച്ച സ്ഥിതിക്ക്
ഒരെണ്ണം അങ്ങ് കഴിച്ചാലോ..?,,ഛ
െ..ഭാഗ്യമില്ല തീര്ന്ന് പോയി..
സാരല്ല്യാ..ട്ടോ...എന്റെ വക ഒരു
സര്പ്രൈസ് പിടിച്ചോ..വീട്ടില്
പോയി വയറു നിറയെ സമൂസ
ഉണ്ടാക്കിത്തരാം
പറ..ഇതാ ഇങ്ങനെ യാണ് സമൂസ
ഉണ്ടാക്കുന്ന വിധം
★☆★☆★☆★
സമൂസ
ചേരുവകള്
1. മൈദ -250 ഗ്രാം
2. നെയ്യ് -80 ഗ്രാം
3. ഉപ്പ് -1 നുള്ള്
4. പച്ചമുളക് -10 എണ്ണം
5. സവാള -2 എണ്ണം
6. കടുക് -1 സ്പൂണ്
7. ഉരുളക്കിഴങ്ങ് -3 എണ്ണം
8. നാരങ്ങ - പകുതി
9. മഞ്ഞള്പ്പൊടി - 1 നുള്ള്
10. എണ്ണ -250 ഗ്രാം
11. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം
മൈദ നെയ്യുമായി നന്നായി
യോജിപ്പിക്കുക.ഇതിലേയ്ക്ക്
കുറേശ്ശെ വെള്ളം ചേര്ത്ത്
റൊട്ടി പരുവത്തില്
നനയ്ക്കുക.ശേഷം അര മണിക്കൂര്
വെയ്ക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ്
ചെറിയ കഷണങ്ങള്
ആക്കുക.പച്ചമുളകും സവാളയും
നേര്മ്മയായി
അരിയുക.ചീനച്ചട്ടിയില് കുറച്ചു
എണ്ണയൊഴിച്ച് ചൂടാകുമ്പോള് കടുക്
പൊട്ടിക്കുക.ശേഷം ഉരുളക്കിഴങ്ങും
സവാളയും പച്ചമുളകും ഉപ്പും ചേര്ത്ത്
നന്നായി വഴറ്റുക.ശേഷം നാരങ്ങാനീര്
ചേര്ക്കുക.നന്നായി ഇളക്കി വാങ്ങി
വെയ്ക്കുക.തയ്യാറാക്കി വെച്ച മാവ്
നന്നായി കുഴച്ച്
ഇടത്തരം ഉരുളകളാക്കുക.
ഓരോ ഉരുളയും രണ്ടായി മുറിച്ച് കോണ്
രൂപത്തിലാക്കി ഉള്ളില് ഉരുളക്കിഴങ്ങ്
മിശ്രിതം നിറയ്ക്കുക.ശേഷം അരിക്
കൂട്ടിച്ചേര്ത്ത് എണ്ണയില് വറുത്തു
കോരുക.
അപ്പൊ ശരി...ഈ ഫേസ്ബുക്ക് പേജിന് ഒരു
ലൈക്ക് തന്നേക്ക്.ഇനിയു
ം ഇമ്മാതിരി ഐറ്റംസ് ര(ു)ചിക്കാം
www.facebook.com/uarasheedgate
Thursday, 3 July 2014
സമൂസയും നോമ്പും
Subscribe to:
Post Comments (Atom)
No comments:
Post a Comment