Friday, 20 June 2014

കടലാസു തോണി

കവിത

കടലാസുതോണി★☆★
____________________
പെയ്തൊഴിഞ്ഞ മഴമേഘങ്ങളോട്
നന്ദിയോതി
തളംതീര്ത്തമഴക്കെട്ടില്
ഞാനിറങ്ങി...
കടലാസുമേനിയില്
ചെറുതലോടലായ്
ജലകണങ്ങളണയവെ-
വളഞ്ഞുപുളഞ്ഞാഞ്ഞു പാഞ്ഞുഞാന്
ചെറുകരപുണര്ന്നു
നിറവയറൊഴുകും
കുളംതോടുചാലുകള്‍
നീന്തിത്തുടിച്ചു ഞാന്
കണ്ടുവന്നു..
യു.എ.റഷീദ്,
പാലത്തറഗൈറ്

No comments:

Post a Comment