സീന്-1
പതിവിലും നേരത്തെ ഉണര്ന്ന്
ഉടുത്തൊരുങ്ങി നേരെ വീടിന്
വെളിയിലേക്ക്.ആള്ക്കൂട്ടങ്ങളുടെ ആരവങ്ങള്ക്കിടയില് പതാക
പറത്തി പായസമുണ്ടു പ്രാദേശിക
ചാനല് ക്യാമറക്ക്
മുന്നിലല്പ്പം 'സ്വാതന്ത്ര്യദി
ന'ക്കസര്ത്ത്..
.പിന്നെ തിരികെ വീട്ടിലേക്ക് ..
സീന്-2
വീട്ടുപടി ചവിട്ടാന് നേരമൊരലര്ച്ച...!!
''ഏയ്....എങ്ങട്ടാ..അവ്ടക്കീം...ഈ
അടിച്ച് തൊടച്ചത് ഒന്ന്
ഒണങ്ങിക്കോട്ടെ...''
താന് വിയര്പ്പൊഴുക്കിപ്പണിത
തന്റെ വീട്ടില് തന്നിഷ്ട
പ്രകാരം കയറാനുളള 'സ്വാതന്ത്ര്യ
'നിഷേധം അയാളിലെ 'സാമൂഹിക
പ്രവര്ത്തക'നെ അസ്വസ്ഥനാക്കി..
അകമുണങ്ങും വരെ അരിത്തിണ്ടില്
അക്ഷമനായ്കാത്ത് നിന്ന
അയാളെ ആശ്വസിപ്പിക്കാന്‍ അപ്പോള് ഇറയത്ത് തൂക്കിയ
കമ്പിക്കൂട്ടിലെ 'സ്വാതന്ത്ര്യ
'മനുഭവിക്കുന്ന
അരുമപ്പക്ഷി മാത്രമാണുണ്ടായത്..
നിരാശ തളം കെട്ടിയ ആ ചുണ്ടുകള്
അപ്പോള് മന്ത്രിക്കുന്നുണ്ടായിരുന്നു..ചാനല് ക്യാമറക്ക് മുന്നില് പറയാന് മറന്ന
രണ്ട് വരി കവിത
''ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്''
Like me on www.facebook.com/uarasheedgate
Friday, 15 August 2014
പറയാന് മറന്നത്
Thursday, 14 August 2014
സ്വാതന്ത്ര്യത്തിന്റെ വിലയും നിലയും
വീണ്ടും ഒരു സ്വാതന്ത്ര്യദിനം.അസ്വാതന്ത്ര്യ
ങ്ങളുടെ വിലയറിയുമ്പോളാണ് യഥാര്ത്ഥ
സ്വാതന്ത്ര്യത്തിന്റെ രുചിയറിയാന്
കഴിയുന്നത്.കൂട്ടിലടക്കപ്പെട്ട
പറവക്കറിയാം വായുവില്
സ്വച്ഛന്ദം പാറിപ്പറക്കുന്ന
തിന്റെ സ്വാതന്ത്ര്യ ബോധം.
ആളിലും കോളിലും മുന്പന്തിയില്
നില്ക്കുന്ന നമ്മിലെ സ്വാതന്ത്ര്യത്ത
ിന്റെ വൈപുല്ല്യം എത്രമേല് ചുരുങ്ങുന്നു
എന്ന ആലോചനക്ക് ഇപ്പോള്
പ്രസക്തിയേറെയാണ
്.ലോകത്തെ ഏറ്റവും വലിയ
ജനാധിപത്യരാജ്യമായത് കൊണ്ട്
വിശേഷിച്ചും..നീതി നിഷേധിക്കപ്പെടു
ന്നവര് നാള്ക്കുനാള്
ഏറിവരികയും കുറ്റവാളികള്
സ്വൈര്യവിഹാരം നടത്തുകയും ചെയ്യുമ്പോള്
യഥാര്ത്ഥ സ്വാതന്ത്ര്യത്ത
ിന്റെ വിലയും നിലയും നഷ്ടപ്പെടുകയാണ്
.
ബ്രിട്ടന്റെ കോളനിവാഴ്ചയെ തുരത്തിയ
ഐതിഹാസിക സ്വാതന്ത്ര്യ
സമരത്തെ അഭിമാനത്തോടെ
നെഞ്ചിലേറ്റുമ്പോഴും,
മിതവാദം കൊണ്ടും
അഹിംസയിലധിഷ്ഠിതമായ സമരമുറകള്
കൊണ്ടും സ്വാതന്ത്ര്യ
സമരത്തെ ലക്ഷ്യപ്രാപ്തിയിലെത്തിച്ച
ഗാന്ധിജി മുതലിങ്ങോട്ടുള്ള
സേനാനികളെ അതിശയത്തോടെ
സ്മരിക്കുമ്പോഴും തീവ്രമായ
സ്വാതന്ത്ര്യ ദാഹം യുക്തമായ
സമീപനങ്ങളിലേക്ക് നീങ്ങുവാന്
പ്രേരിപ്പിച്ച
നേതാജി,മൗലാനാ മുഹമ്മദലി,
ഭഗത്സിംഗ് ,ടിപ്പുസുല്ത്ത
ാന്,ത്സാന്സി റാണി,ഉമര്ഖാസി, തുടങ്ങിയ
നിരവധി ദേശാഭിമാനികളെപ്പറ്റി
ഉള്പ്പുളകത്തോടെ ചിന്തിക്കുമ്പോഴും
പ്രശസ്തിയുടെ
വെള്ളിവെളിച്ചത്തിലേക്ക്
എത്തിപ്പെടാതെയും
എത്തിച്ചേരാതെയും പോയ,
സ്വാതന്ത്ര്യ സമര പ്രവര്ത്തനങ്ങള്ക്ക്
അമൂല്യ സംഭാവനകള് നല്കിയ,
അജ്ഞ്ജാതരായി ഇന്നും തുടരുന്ന ധീര
ദേശാഭിമാനികളുടെ മുഖമില്ലാത്ത
രൂപങ്ങളെക്കുറിച്ച്
ആലോചിക്കുമ്പോഴും സ്വാതന്ത്ര്യം
നേടിയെടുത്തത് ശരിയായ അര്ഥത്തില്
നിലനിര്ത്തിക്കൊണ്ടുപോകാന്
ആയിട്ടില്ലായെന്ന ദുഖ
യഥാര്ഥ്യം അവശേഷിക്കുകയല്ലേ?
സൂര്യനസ്തമിക്കാത്ത
സാമ്രാജ്യത്തിന്റെ കോളനി
വാഴ്ചയില്
നിന്നും സ്വാതന്ത്ര്യം നേടിയ
നാം പുതിയ കോളനികള് സൃഷ്ടിച്ചു
കൊണ്ടിരിക്കുകയാണ്. മതത്തിന്റെ,
ജാതിയുടെ, രാഷ്ട്രീയത്തിന്റെ,
പ്രാദേശിക വാദത്തിന്റെ, ഭാഷയുടെ,
നിറത്തിന്റെ പുതിയ ചാതുര്വര്ണ്ണ
കോളനികള് സൃഷ്ടിച്ച് നാം വിഘടിച്ചു
കൊണ്ടിരിക്കുന്നു.
ഇനി എന്തിന്റെ പേരില്
വിഘടിക്കാം എന്ന് ഉറ്റു
നോക്കിക്കൊണ്ടിരിക്കുന്നു.
ഓരോ മനുഷ്യനും ഓരോ കോളനിയായി
തീര്ന്നുകൊണ്ടിരിക്കുന്നു;തദേശീയവും
വിദേശീയവുമായ തീവ്രവാദ
ആശയങ്ങള്ക്ക് വളരെ എളുപ്പം വളര്ന്ന്
പന്തലിക്കാനാവുന്ന വളക്കൂറുള്ള
മണ്ണായിത്തീര്ന്നിരിക്കുന്നു, നമ്മുടേത്.
വിദ്യ കൊണ്ട് പ്രബുദ്ധരായ ജനതയെന്ന്
അഹങ്കരിക്കുമ്പോഴും പ്രാകൃത
യുഗത്തെപോലും പിന്നിലാക്കുന്ന
ഹീനകൃത്യങ്ങളിലിടപെടുന്നു
സ്വാതന്ത്രമെന്നത്
ദുരുപയോഗം ചെയ്യുവാനുള്ളതാണെന്ന്
നാം ധരിച്ചു വച്ചിരിക്കുന്നു.
അറുപത്തിയെട്ട് വര്ഷങ്ങള്ക്ക് മുമ്പ്
സാമ്രാജ്യത്വത്തിന്റെ ചങ്ങലകള് നമ്മള്
പൊട്ടിച്ചെറിഞ്ഞെങ്കിലും,
ഇന്നും നമ്മുടെ കൈകളിലും കാലുകളിലും
ചുറ്റിക്കിടക്കുന്ന എത്രയോ ചങ്ങലകള്
നാം കാണാതിരിക്കുന്നു.
അതോ കണ്ടിട്ടും അത്
ചങ്ങലകളല്ല ;ആഭരണങ്ങളാണെന്ന്
ധരിച്ചു വച്ചിരിക്കുന്നോ?
നമ്മെ ബന്ധിച്ചിരിക്കുന്ന മതത്തിന്റെ,
ജാതിയുടെ,
സങ്കുചിതത്വത്തിന്റെ,
അവനവനിസത്തിന്റെ, നവ
സ്വര്ഗ്ഗത്തിലേക്കുള്ള കുറുക്കൂവഴിയെന്ന്
ഇരകളായവര് കരുതി വരുന്ന
തീവ്രവാദത്തിന്റെ കാണാ ചങ്ങലകളെ
തിരിച്ചറിയാതെ പോകുന്നത്
അടിമത്വത്തിന്റെയും
പാരതന്ത്ര്യത്തിന്റെയും
ഭീകരതകളിലേക്കുള്ള
തിരിച്ചുപോക്കായിരിക്കും.-
ചരിത്രം വിസ്മരിക്കുന്നവര്
അതിന്റെ ആവര്ത്തനത്തിന്
വഴിയൊരുക്കുന്നു.
വിദ്യാലയങ്ങളും പണിശാലകളും
അടച്ചിട്ട്, മദ്യ ശാലകള് തുറന്നുവച്ച്
മറ്റൊരു സ്വാതന്ത്ര്യ
ദിനം കൂടി "ആഘോഷിക്കുന്ന " നമുക്ക് ഈ
സ്വാതന്ത്ര്യം നമുക്കായി
നേടിത്തന്നവരോട് കൃതഘ്നത
കാട്ടാതിരിക്കാം.-അവര് നേടിത്തന്ന
സ്വാതന്ത്ര്യത്തിന്റെ വില
തിരിച്ചറിയാണ് സ്വയം ശ്രമിക്കാം.
അത് കാത്തു
സൂക്ഷിക്കേണ്ടതെങ്ങനെ എന്ന്
ഉറക്കെ ചിന്തിക്കാം.
താനനുഭവിക്കുന്ന
സ്വാതന്ത്ര്യം സഹജീവികള്ക്കും
അനുഭവവേദ്യമാകുമ്പോഴാണ്
സ്വാതന്ത്ര്യം എന്നത്
യാഥാര്ഥ്യമാകുന്നതെന്ന്
വിനയപുരസ്സരം മനസ്സിലാക്കാന്
ശ്രമിക്കാം. ചാനല് ചര്ച്ചകളില്
മുഴച്ചുനില്ക്കുന്ന ഞാനെന്ന
ഭാവങ്ങളെ അവഗണിച്ചുകൊണ്ട് ഒരു
നിമിഷം നമുക്ക് ലഭിച്ച ഈ
സ്വാതന്ത്ര്യത്തിന്റെ വില
തിരിച്ചറിയാന് നമുക്കുള്ളിലേക്കൊന്നു
സൂക്ഷിച്ചു നോക്കാം.
അപ്പോള് ഉത്തരം കിട്ടാത്ത പല
ചോദ്യങ്ങള്ക്കു
ം ഉത്തരാത്തരം അറുതിവരും ഒരായിരം സ്വാതന്ത്ര്യദിന
നന്മകള്.
കൂടുതല് തുടര് പോസ്റ്റുകള്ക്ക് ഈ ഫേസ്ബുക്ക്
പേജ് ലിങ്ക് ഓപണ് ചെയ്ത് ഒരു ലൈക്ക്
കൊടുക്കൂ
നിരന്തരം നിങ്ങളെ തേടിയെത്തും ഉപകാരപ്രദമായ
ഒരുപാട് കാര്യങ്ങള് ✔ www.facebook.com/uarasheedgate
Friday, 4 July 2014
വേലിക്കമ്പിയില്‍ നിന്ന് കമ്പിവേലിയിലേക്കുളള ദൂരം
വേലിക്കമ്പിയില്‍ നിന്ന്
കമ്പിവേലിയിലേക്കുളള ദൂരം
¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿
കാലങ്ങള്ക്ക് ശേഷം കണ്ട ആ
സുഹൃത്തിന്റെ നര്മ്മം പുരട്ടിയ കമന്റ്
മനസില് വല്ലാതെ കോറിവലിച്ചു..നഷ
്ടങ്ങളെയും മാറ്റങ്ങളേയും പറ്റിയാണ്
തൗതാരിച്ചത്.കോഴി ഇറച്ചിയില്
നിന്ന് ഇറച്ചിക്കോഴിയിലേക്കുളള
മാറ്റം പോലെ നമ്മുടെ ബാല്യവും ഇന്നത്തെ ബാല്യങ്ങളും അടിമുടി മാറിക്കഴിഞ്ഞു..
ഓര്മ്മയില്ലേ നമ്മുടെ ഊഷ്മള
ബാല്യം..സ്കൂള് മുറ്റത്ത്
കോട്ടി(ഗോലി)കളി
ച്ചതും വഴിയിലെ പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞതും കളിമണ്ണില്
കൊച്ചു രൂപങ്ങള്
പണിതതും പാടവരമ്പില് നടന്ന്
പരല്മീന് പരതിയതും..സന്തോഷ-
ദുഖങ്ങളുടെ ഒറ്റ/ഇരട്ട
മൈനകളെ കണ്ടതും..എല്ലാം വല്ലാത്തൊരു
അനുഭൂതിയുടെ പൊടിപിടിച്ച സ്മരണകള്
മാത്രം..! സംസാരിച്ച് നില്ക്കവെ ഒരു
സ്കൂള് വാന് അത് വഴി പാഞ്ഞു
പോയി..നിലം തൊടാ മണ്ണിലെ പ്ലാസ്റ്റിക്
ചെടികളെ പോലെയുളള
ഒരുകൂട്ടം ഇംഗ്ലീഷ്
ബേബികളെയും കുത്തി നിറച്ചാണ് ആ
വാഹനം കടന്ന്കളഞ്ഞത്..
ബാല്യത്തിന്റെ കൊച്ചു
കഥകളും പാട്ടുകളും പറഞ്ഞും പാടിയും നടന്ന
ഇടതൂര്ന്ന ഇടവഴികള് അപ്പോള്
ഓര്മ്മകളുടെ ഒറ്റയടിപ്പാതയായ്
മനസില് നിറഞ്ഞുനിന്നു..തണല്
വിരിക്കുന്ന
മരങ്ങളും വളളിച്ചെടികളും അണ്ടാമുളയും ഇടുങ്ങിയ
ഇടവഴികള്ക്ക് ഇരുഭാഗങ്ങളില് അതിര്
നില്ക്കും..മുളയുടെ മുളളുകള് കൊണ്ട്
വേലികെട്ടിത്തിരിച്ച
കൃഷിയിടങ്ങളിലേക
്കും പറമ്പുകളിലേക്കു
ം നോ അഡ്മിഷന്..കാലി
കളും കാലുകളും കടക്കരുതെന്ന്
കരുതിയാണ് വേലികെട്ടുന്നത്
വേലിയില് പടര്ന്ന മിണ്ടാട്ടങ്ങ(കയ
്പ്പുളള കുരു) മിണ്ടാതെ തിന്നാല്
കയ്പ്പനുഭവപ്പെടില്ലെന്നാണ്
പരിചയം.മുളളുമ്പഴ(തൊരടിപ്പഴം)വു
ം ഞാവലും ഞെട്ടങ്ങയുമെല്ല
ാം ഞെട്ടറ്റുപോയ പഴങ്കഥ
പോലെ..വേലികെട്ട
ാനുപയോഗിക്കുന്ന
കെട്ടുകമ്പി ചിലരുടെ ഇഷ്ട
ഉത്പന്നമാണ്..ചെരുപ്പില്
വെട്ടിയെടുത്ത
ചക്രവും ഉജാലക്കുപ്പിയുട
െ പോര്ക്കും ഘടിപ്പിച്ച
അന്നത്തെ വണ്ടിയുടെ മൈലാഞ്ചിവടിയുടെ
സ്റ്റിയറിംഗ് വളച്ചുകെട്ടാന്..ആ
കമ്പി വളരെ ബെസ്റ്റായിരുന്ന
ു..മണ്ണപ്പവും കൊച്ചു
കച്ചവടവും പരിചിതമല്ലാത്ത
ഇലക്ട്രാണിക്
ഗെയിമുകളിലെ ചീറിപ്പായുന്ന
വാഹനങ്ങളുടെ 'മുതലാളി'മാരായ
ഇന്നത്തെ കുട്ടികള്ക്ക്
അതൊന്നും 'ഓടൂലാ...'
അവരെ പരിഷ്കാരത്തിന്
റെ കമ്പിവേലികള്ക്കകത്ത്
കെട്ടിയിട്ടിരിക്കുകയാണ്'വേലിക്
കമ്പി'യില് നിന്ന് 'കമ്പിവേലി'യിലേ
ക്കെത്തിയപ്പോള്
...സമയംനന്നേ വൈകി....അല്ല,അത
്രയും ദൂരമുണ്ട് അവക്കിടയില്..
തുടര് പോസ്റ്റുകള്ക്ക് താഴെ ഫേസ്ബുക്ക്
പേജിന് ഒരു ലൈക്ക് കൊടുക്കൂ
www.facebook.com/uarasheedgate
Thursday, 3 July 2014
സമൂസയും നോമ്പും
തെക്കന് കേരളത്തില്
വിശിഷ്യാ കൊച്ചിയിലെ നോമ്പുവിഭവങ്ങളി
ലെ സുപ്രധാന ഇനമാണ് 'സമൂസ'. നോമ്പു
തുറക്ക് വിദേശങ്ങളില് ഈത്തപ്പഴത്തെ ഏത്
രീതിയിലാണോ കാണുന്നത്
അതേ സ്ഥാനത്താണ് ഇവിടങ്ങളില് ചിലര്
സമൂസയെ കാണുന്നത്.അധികയ
ിടങ്ങളിലും ഒരു
അപ്പവും കാണുംഅപ്പത്തില്
പൊതിഞ്ഞാണ് സമൂസ തിന്നുക.ഒരു
സോഷ്യല് സൈറ്റില് കണ്ടത് തലേന്ന്
തന്നെ സമൂസ
കച്ചവടം ഉണ്ടാവുമോ എന്നുറപ്പ്
വരുത്തിയാണ് പലരും നോമ്പിന്
നിയ്യത്തുറപ്പിക്കുന്നത്..
ഇത്രയും പറയുമ്പോഴേക്ക്
വല്ലവര്ക്കും ഉളളില് പൊരിയുന്നുണ്ടോ...?
നോമ്പിനെ കേവല
തീറ്റയിലും ധൂര്ത്തിലും കൊഴുപ്പിക്കുകയാ
ണോ എന്ന്...? എന്നാ ഇത്
കൂടി കേള്ക്കൂ..ആകെ ഒരപ്പവും ഒരു
സമൂസയുമാണ് ഒരാളുടെ വിഹിതം...കേട്ടോ
...
ഇത്രയും സമൂസ മൗലിദ്
ക്ഷമയോടെ വായിച്ച സ്ഥിതിക്ക്
ഒരെണ്ണം അങ്ങ് കഴിച്ചാലോ..?,,ഛ
െ..ഭാഗ്യമില്ല തീര്ന്ന് പോയി..
സാരല്ല്യാ..ട്ടോ...എന്റെ വക ഒരു
സര്പ്രൈസ് പിടിച്ചോ..വീട്ടില്
പോയി വയറു നിറയെ സമൂസ
ഉണ്ടാക്കിത്തരാം
പറ..ഇതാ ഇങ്ങനെ യാണ് സമൂസ
ഉണ്ടാക്കുന്ന വിധം
★☆★☆★☆★
സമൂസ
ചേരുവകള്
1. മൈദ -250 ഗ്രാം
2. നെയ്യ് -80 ഗ്രാം
3. ഉപ്പ് -1 നുള്ള്
4. പച്ചമുളക് -10 എണ്ണം
5. സവാള -2 എണ്ണം
6. കടുക് -1 സ്പൂണ്
7. ഉരുളക്കിഴങ്ങ് -3 എണ്ണം
8. നാരങ്ങ - പകുതി
9. മഞ്ഞള്പ്പൊടി - 1 നുള്ള്
10. എണ്ണ -250 ഗ്രാം
11. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം
മൈദ നെയ്യുമായി നന്നായി
യോജിപ്പിക്കുക.ഇതിലേയ്ക്ക്
കുറേശ്ശെ വെള്ളം ചേര്ത്ത്
റൊട്ടി പരുവത്തില്
നനയ്ക്കുക.ശേഷം അര മണിക്കൂര്
വെയ്ക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ്
ചെറിയ കഷണങ്ങള്
ആക്കുക.പച്ചമുളകും സവാളയും
നേര്മ്മയായി
അരിയുക.ചീനച്ചട്ടിയില് കുറച്ചു
എണ്ണയൊഴിച്ച് ചൂടാകുമ്പോള് കടുക്
പൊട്ടിക്കുക.ശേഷം ഉരുളക്കിഴങ്ങും
സവാളയും പച്ചമുളകും ഉപ്പും ചേര്ത്ത്
നന്നായി വഴറ്റുക.ശേഷം നാരങ്ങാനീര്
ചേര്ക്കുക.നന്നായി ഇളക്കി വാങ്ങി
വെയ്ക്കുക.തയ്യാറാക്കി വെച്ച മാവ്
നന്നായി കുഴച്ച്
ഇടത്തരം ഉരുളകളാക്കുക.
ഓരോ ഉരുളയും രണ്ടായി മുറിച്ച് കോണ്
രൂപത്തിലാക്കി ഉള്ളില് ഉരുളക്കിഴങ്ങ്
മിശ്രിതം നിറയ്ക്കുക.ശേഷം അരിക്
കൂട്ടിച്ചേര്ത്ത് എണ്ണയില് വറുത്തു
കോരുക.
അപ്പൊ ശരി...ഈ ഫേസ്ബുക്ക് പേജിന് ഒരു
ലൈക്ക് തന്നേക്ക്.ഇനിയു
ം ഇമ്മാതിരി ഐറ്റംസ് ര(ു)ചിക്കാം
www.facebook.com/uarasheedgate
Saturday, 28 June 2014
ഇട വഴി
ഇത്
ഇടവഴി
ഇടഞ്ഞവഴി
ഇടവപ്പാതിയൊഴുകിയ
ഇടുങ്ങിയ വഴി
ഇട തൂര്ന്ന മരച്ചില്ലകള്
ഇഴയൊപ്പിച്ച് തണലിട്ട
ഇളം തെന്നല് വഴി
ഇന്നത്തെ തലമുറക്ക്
ഇത്തിരി പരിചയമില്ലാത്ത
ഇന്നലെ യുടെ വഴി —
മഴത്തുളളികള്‍ മന്ത്രിക്കുന്നത്..
മഴത്തുളളികള്
ഓര്മ്മകളെ തഴുകിത്തണുപ്പിക്കുന്നു...
u a rasheed palatharagate writes
പതിവിന് വിപരീതമായി ഇരുണ്ട
അന്തരീക്ഷമായിരുന്നു കഴിഞ്ഞ
ദിവസം.ഇടിമുഴക്ക
ങ്ങളും ഇലയനക്കങ്ങളും കോളൊത്ത
നല്ലൊരു മഴയുടെ വരവറിയിച്ച്
കൊണ്ടേയിരുന്നു.മാനത്ത് മേഘക്കെട്ടുകള്
പഞ്ഞി പിന്നിയത് പോലെ അങ്ങിങ്ങ്
ഉരുണ്ട് കൂടി.ഘോരഘോരം മഴമുഴക്കത്തിന്
റെ പ്രാരംഭ ഘോഷങ്ങള്ക്ക്
ശക്തി കൂടി.ഞെട്ടറ്റ് വീഴുന്ന
കണ്ണിമാങ്ങകള് കണക്കെ മഴത്തുളളികള്
നിലംതൊടാന് തുടങ്ങിയതും ഞാന്
പതിയെ അകത്തേക്ക് വലിഞ്ഞു. മഴ തരുന്ന
കുളിര്മ രോമകൂപങ്ങളെയാകെ
തഴുകിത്തലോടി.ധാ
രാളം കവിതകള്ക്കും കഥാസാഹിത്യങ്ങള്
ക്കുംഇതിവൃത്ത
സമ്പന്നതയുടെ വിരുന്നൂട്ടിയ വിശിഷ്ട
വിഭവമാണ് 'മഴ'.മഴയെ പറ്റി എഴുതാത്ത
എഴുത്തുകാരില്ല,മഴമിഴിനീര്
കണങ്ങളെ കുറിച്ച് ഇശല് മീട്ടാത്ത
കവികളും.മഴയുടെ സീല്ക്കാരമിപ്പോള്
മനസിനെ ബാല്യകാലത്തിന്റ
കുഞ്ഞുചിത്രങ്ങളിലേക്ക് കൈ പിടിച്ച്
നടത്തി.കുട്ടിക്കുറുമ്പിന്റെയു
ം കുസൃതികളുടെയുംകൊച്ചു
പ്രായത്തിലെ സന്തോഷ-ദു:ഖ
സമ്മിശ്രമായ ഒരുപാട് മഴയനുഭവങ്ങള്
അപ്പോള് അരികല് അരിച്ചെത്തി.ചറപറ
പെയ്ത് പൊടുന്നനെ നിലക്കുന്ന
മഴയുടെ തോര്ച്ച ഒരു കലപില
കലാപം കെട്ടടങ്ങിയ പ്രതീതിയാണ്
മനസില് സൃഷ്ടിക്കുക.തവള
കളും 'പോക്രോം'നിലവിള
ികളും ആലിപ്പഴ വര്ഷത്തിന്റെ ആത്മ
ഹര്ഷവും മഴ
വഴക്കത്തിന്റെ മാത്രം സവിശേഷതയാണ്.മഴവ
ില്ലിന്റെ ഏഴഴകുകള് മാനത്ത്
കോറിയിടുന്ന നയനാകര്ഷക ദൃശ്യങ്ങള്
കൂട്ടുകാര്ക്കൊപ്പംകൈവിരല്
ചൂണ്ടി കണ്ടാസ്വദിക്കുന
്നതിന്റെ അനുഭൂതി വേറെ തന്നെയാണ്.
ഇറ്റിറ്റി വീഴുന്ന ചാറ്റല്
മഴയുടെ ചെറുതുളളികള് നനഞ്ഞ്
തുളളിച്ചാടുമ്പോ
ഴാവും വീട്ടുകാരുടെ ആക്രോശം..'ങ്ങട്
ട്...കേറിക്കോ....മഴച്ചാര്ല്
കൊണ്ടങ്ങാണ്ട്..തലക്കെണ്ണം(ദണ്ണ
ം=രോഗം) പുടിച്ചാ....മുക്കില്
കടക്കെണ്ട്യേരും...പര്ഞ്ഞിലാന്ന്
വാണ്ടാ....ട്ടാ...''
സകല ആനന്ദവും തരിപ്പണമാക്കുന്ന ആ
താക്കീതുകള് പതിയെ ഇറയത്ത്
കയറി നില്ക്കാന് പ്രേരിപ്പിക്കുന
്നതാണ്,അല്ല ഇല്ലെങ്കില് ചുട്ട പൂശ
ഉറപ്പാണ് അതിനാലാണ്.ഇറയത്ത്
കയറിയാല് ഓട്ടിന് പുറത്ത് നിന്ന്
ഒലിച്ചിറങ്ങുന്ന മഴത്തുളളികളില്
കൈകാലുകള് കാട്ടി നനക്കാം.ഊത്താലത
്തുളളികള് കാറ്റിന്റെ ഗതിക്കൊത്ത്
അകത്തേക്ക് ആഞ്ഞുവീശുമ്പോള്
ഊഷ്മളമായ
മഴയഴകിന്റെ സര്വ്വസ്വവും സ്വയത്തമാക്കിയ
സായൂജ്യം.... ♡
ഒരു മഹാ വിസ്ഫോടനം പോലെ മഴ
തിമിര്ത്ത് പെയ്ത് ഒടുവില്
ശാന്തമായി തോര്ന്നു നില്ക്കുന്നു.ഇ
ലത്തലപ്പുകളുംപുല്ലോലകളുംമഴ നനഞ്ഞ
നാണക്കേടില് തല
താഴ്ത്തി നില്ക്കുകയാണ് പാതി മഴ
നനഞ്ഞ് കുളിച്ച കോഴികള് കുടുംബ
സമേതംഅപ്പോളേക്കും അരുത്തിണ്ടില്
അഭയം പ്രാപിക്കാന് നിര
നിരയായെത്തിക്കഴിഞ്ഞു.മഴക്കുഴികളില്
കടലാസു തോണിയിറക്കാനുളള
ധൃതിയിലാണ് കുട്ടിപ്പട്ടാളം.ആ മഴയില്
രൂപപ്പെട്ട കൊച്ചു കൊച്ചു
വെളളക്കെട്ടുകള്
പൊട്ടിക്കാനും ആവശ്യമായ ചാലുകള്
കീറി ദിശ തിരിച്ചുവിടാനും
കൊച്ചുതൊഴിലാളികള്
തങ്ങളുടെ ഊഴം ശരിയാംവണ്ണം വിനിയോഗിക്കുന്ന
ു.ഈ തോര്ച്ച ഒരു ഇടവേളയാണ്.മുറ്റ
ത്തേക്കിറങ്ങാനുളള ഇന്റര്വെല്
പിരീയഡ്.മുതിര്ന്നവര് നിറഞ്ഞൊഴുകുന്ന
കുളങ്ങളില് ചാടിക്കു(ക്ക)ളിക്കാന്
മുണ്ടുമുറുക്കി ഇറങ്ങുമ്പോള് ചെറു തോടുകളില്
ചേക്കേറിയ പരല് മീനുകളെ പരതാന്
കൊച്ചനിയന്മാര്‍ ചൂണ്ടയും തോര്ത്തുമുണ്ടു
മായി ഇറങ്ങുന്നു.★☆★
സ്കൂള് പഠന കാലത്തെ മഴ മറക്കാനാവാത്ത
അനുഭവങ്ങളാണ് തൊട്ടുണര്ത്തുന്നത്.ഇരുണ്ട
ക്ലാസ് മുറികളില് പാതി വെന്ത
മനസുമായി നനഞ്ഞ ബെഞ്ചില് തണുത്ത്
വിറച്ച് കഴിച്ച് കൂട്ടിയ സമയങ്ങള്,ക്ലാസ
ില്ലാത്തതിന്റെ പൊലിവില് പുറത്ത്
നോക്കി മഴവീഴുന്ന
സ്ഥലവും സംഗീതവും ആസ്വദിച്ചിരുന്ന
നിമിഷങ്ങള്,കുട മറന്ന് വെച്ച്
മഴമുഴുക്കെ നനഞ്ഞൊട്ടി വീടണഞ്ഞ
സാഹചര്യങ്ങള്,സ്കൂള് വിട്ട് വരുമ്പോള്
പാടവരമ്പത്ത് നിന്ന്
ഞൗഞ്ഞിയെ പിടികൂടി ചുട്ടു തിന്ന
സ്മരണകള്.....ആ
കാലം ഇനി തിരികെ വരുമോ...?പുത്തന
് യൂണീഫോമിട്ട് വെഴുക്കി(വഴുതി) വീണ്
ചെളി പുരണ്ട ദുരനുഭവങ്ങള്,ശക്തമായ
കാറ്റില് കുട മലര്ന്ന് വില്ലൊടിഞ്ഞ
വീര്പ്പുമുട്ടലുകള്,,,
എല്ലാം അക്കാലത്തെ മഴക്കാല
സംഭവങ്ങളായിരുന്
നു.മഴയെ കൂസാതെ തൊപ്പിക്കുടചൂടി വയല്
മധ്യേ ഇമ്പ..ഇമ്പ...പറഞ്ഞ്
ഉരുക്കളുമായി ഉഴുതുമറിച്ചിരുന്ന
കര്ഷകര്,തോട്ടുവരമ്പില് നില്പ്പുറപ്പിച്ച
മീന്കൊത്തിപ്പൊ
ന്മാനും വെളളക്കെട്ടുകളില് മീന്
പിടിക്കാന് വെക്കുന്ന 'ഒറ്റല്', 'കുരുത്തി'
'തടവല' എന്നിവയും ചേമ്പിന് ഇലയില്
മഴത്തുളളിയൊഴുക്കുന്ന ജാല
വിദ്യയുമെല്ലാംബ
ാല്യത്തിലെ അവിസ്മരണീയമായ
ചിത്രങ്ങളാണ്
ഓര്മ്മയുടെ ഓളങ്ങളിലൂടെ ഒഴുകിയകന്ന
അവയെ സിറ്റൗട്ടിലിരുന്ന് ഓര്ത്തെടുത്തപ്
പോഴേക്കും മഴ തോര്ന്നിരുന്നു
.ഇനിയും പെയ്തൊഴിയാത്ത
മേഘക്കൂട്ടങ്ങളെ തേടി ആശ്വാസത്തിന്റെ
ആകാശത്തേക്ക്...വീണ്ടും കാണാമെന്ന്
ആത്മഗതം ചെയ്ത്.. ♡ ...
Writing ua rasheed palatharagate
ഇഷ്ടമായോ... ഈ മഴയെഴുത്ത്..?
എങ്കില് താഴെ ലിങ്കില് കയറി ഈ
പേജിന് ഒരു ലൈക്ക് അടിക്കൂ.....
Plz Like my page
www.facebook.com/uarasheedgate
Friday, 20 June 2014
പിതൃദിന ചിന്ത
എവിടെയോ കേട്ട് പരിചയമുണ്ട് ആ
സംഭവം. പിതാവ് 'ചിത്ര'ത്തിലില്
ലാത്ത ഒരു ചിത്രം വരച്ച
കുട്ടിയുടേതാണത്
.വീട്ടിലെ എല്ലാ അംഗങ്ങളും സാമഗ്രികളുമുള്
പ്പെടെ ഉളള വീട്ടു വിശേഷമാണ്
ക്ലാസില്,അധ്യാപകന് വരക്കാന്
നിര്ദ്ദേശിച്ചത
്.എല്ലാവരും അവരവരുടെ വീടും പരിസരവുമെല്ലാം വളളിപുളളി മാറ്റമില്ലാതെ കടലാസില്
പകര്ത്തി..നമ്മുടെ കഥാപാത്രമായ
കുട്ടിയും ഒട്ടും മോശമാക്കിയില്ല.
വീട്ടിലെ വളര്ത്തു മൃഗങ്ങള്,മരങ്ങ
ള്,തുടങ്ങി സര്വ്വവും അവന്
വരച്ചു...പക്ഷേ എന്തോ ഒരു കുറവ്
അധ്യാപകന് അതില്
തോന്നി.കാര്യം മറ്റൊന്നുമല്ല
ഗൃഹനാഥനായ സ്വന്തം പിതാവിനെ ആ
കുട്ടി അതില് വരച്ചിട്ടില്ല..
.കാര്യം തിരക്കിയപ്പോള്
,അങ്ങനെ ഒരു പിതാവ്
കുട്ടിയുടെ മനസിന്റെ 'ചിത്ര'ത്തില്
പതിഞ്ഞിട്ടില്ല..കുട്ടി ഉണരും മുമ്പ്
പിതാവ് ജോലിക്കിറങ്ങും.
.തിരികെ എത്തും നേരം കുട്ടി ഉറങ്ങിക്കാണും..
ഞായറാഴ്ച പോലും ലീവില്ലാത്ത
ഒടുക്കത്തെ ബിസി..പിന്നെങ്ങ
നെ...കുട്ടിക്ക് മനസില്പി താവ്
പതിയും...?
★☆★ചെക്ക്...
ഇത്തരം കുട്ടികള്/പിതാക്കള്
നമുക്കിടയില് ഏറി വരികയല്ലേ..?
ഗള്ഫ് ജീവിതവും വിദൂര
നാടുകളിലെ പഠന/
ജോലി യാവശ്യാര്ത്ഥമുളള
മാറി നിര്ത്തവും ഈ ഒരു പരസ്പര
അകലത്തിന് ആക്കം കൂട്ടുന്നില്ലേ...?
ഒരു പിതൃദിന ആകുലതകള്ക്കപ്പ
ുറം നമ്മുടെ നിരന്തര ചിന്തകള് ഈ
വഴി പതിപ്പിക്കുക...Like this facebook
page www.facebook.com/uarasheedgate