Friday, 15 August 2014

പറയാന്‍ മറന്നത്

സീന്-1
പതിവിലും നേരത്തെ ഉണര്ന്ന്
ഉടുത്തൊരുങ്ങി നേരെ വീടിന്
വെളിയിലേക്ക്.ആള്ക്കൂട്ടങ്ങളുടെ ആരവങ്ങള്ക്കിടയില് പതാക
പറത്തി പായസമുണ്ടു പ്രാദേശിക
ചാനല് ക്യാമറക്ക്
മുന്നിലല്പ്പം 'സ്വാതന്ത്ര്യദി
ന'ക്കസര്ത്ത്..
.പിന്നെ തിരികെ വീട്ടിലേക്ക് ..
സീന്-2
വീട്ടുപടി ചവിട്ടാന് നേരമൊരലര്ച്ച...!!
''ഏയ്....എങ്ങട്ടാ..അവ്ടക്കീം...ഈ
അടിച്ച് തൊടച്ചത് ഒന്ന്
ഒണങ്ങിക്കോട്ടെ...''
താന് വിയര്പ്പൊഴുക്കിപ്പണിത
തന്റെ വീട്ടില് തന്നിഷ്ട
പ്രകാരം കയറാനുളള 'സ്വാതന്ത്ര്യ
'നിഷേധം അയാളിലെ 'സാമൂഹിക
പ്രവര്ത്തക'നെ അസ്വസ്ഥനാക്കി..
അകമുണങ്ങും വരെ അരിത്തിണ്ടില്
അക്ഷമനായ്കാത്ത് നിന്ന
അയാളെ ആശ്വസിപ്പിക്കാന്‍ അപ്പോള് ഇറയത്ത് തൂക്കിയ
കമ്പിക്കൂട്ടിലെ 'സ്വാതന്ത്ര്യ
'മനുഭവിക്കുന്ന
അരുമപ്പക്ഷി മാത്രമാണുണ്ടായത്..
നിരാശ തളം കെട്ടിയ ആ ചുണ്ടുകള്
അപ്പോള് മന്ത്രിക്കുന്നുണ്ടായിരുന്നു..ചാനല് ക്യാമറക്ക് മുന്നില് പറയാന് മറന്ന
രണ്ട് വരി കവിത
''ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്''
Like me on www.facebook.com/uarasheedgate

No comments:

Post a Comment