വീണ്ടും ഒരു സ്വാതന്ത്ര്യദിനം.അസ്വാതന്ത്ര്യ
ങ്ങളുടെ വിലയറിയുമ്പോളാണ് യഥാര്ത്ഥ
സ്വാതന്ത്ര്യത്തിന്റെ രുചിയറിയാന്
കഴിയുന്നത്.കൂട്ടിലടക്കപ്പെട്ട
പറവക്കറിയാം വായുവില്
സ്വച്ഛന്ദം പാറിപ്പറക്കുന്ന
തിന്റെ സ്വാതന്ത്ര്യ ബോധം.
ആളിലും കോളിലും മുന്പന്തിയില്
നില്ക്കുന്ന നമ്മിലെ സ്വാതന്ത്ര്യത്ത
ിന്റെ വൈപുല്ല്യം എത്രമേല് ചുരുങ്ങുന്നു
എന്ന ആലോചനക്ക് ഇപ്പോള്
പ്രസക്തിയേറെയാണ
്.ലോകത്തെ ഏറ്റവും വലിയ
ജനാധിപത്യരാജ്യമായത് കൊണ്ട്
വിശേഷിച്ചും..നീതി നിഷേധിക്കപ്പെടു
ന്നവര് നാള്ക്കുനാള്
ഏറിവരികയും കുറ്റവാളികള്
സ്വൈര്യവിഹാരം നടത്തുകയും ചെയ്യുമ്പോള്
യഥാര്ത്ഥ സ്വാതന്ത്ര്യത്ത
ിന്റെ വിലയും നിലയും നഷ്ടപ്പെടുകയാണ്
.
ബ്രിട്ടന്റെ കോളനിവാഴ്ചയെ തുരത്തിയ
ഐതിഹാസിക സ്വാതന്ത്ര്യ
സമരത്തെ അഭിമാനത്തോടെ
നെഞ്ചിലേറ്റുമ്പോഴും,
മിതവാദം കൊണ്ടും
അഹിംസയിലധിഷ്ഠിതമായ സമരമുറകള്
കൊണ്ടും സ്വാതന്ത്ര്യ
സമരത്തെ ലക്ഷ്യപ്രാപ്തിയിലെത്തിച്ച
ഗാന്ധിജി മുതലിങ്ങോട്ടുള്ള
സേനാനികളെ അതിശയത്തോടെ
സ്മരിക്കുമ്പോഴും തീവ്രമായ
സ്വാതന്ത്ര്യ ദാഹം യുക്തമായ
സമീപനങ്ങളിലേക്ക് നീങ്ങുവാന്
പ്രേരിപ്പിച്ച
നേതാജി,മൗലാനാ മുഹമ്മദലി,
ഭഗത്സിംഗ് ,ടിപ്പുസുല്ത്ത
ാന്,ത്സാന്സി റാണി,ഉമര്ഖാസി, തുടങ്ങിയ
നിരവധി ദേശാഭിമാനികളെപ്പറ്റി
ഉള്പ്പുളകത്തോടെ ചിന്തിക്കുമ്പോഴും
പ്രശസ്തിയുടെ
വെള്ളിവെളിച്ചത്തിലേക്ക്
എത്തിപ്പെടാതെയും
എത്തിച്ചേരാതെയും പോയ,
സ്വാതന്ത്ര്യ സമര പ്രവര്ത്തനങ്ങള്ക്ക്
അമൂല്യ സംഭാവനകള് നല്കിയ,
അജ്ഞ്ജാതരായി ഇന്നും തുടരുന്ന ധീര
ദേശാഭിമാനികളുടെ മുഖമില്ലാത്ത
രൂപങ്ങളെക്കുറിച്ച്
ആലോചിക്കുമ്പോഴും സ്വാതന്ത്ര്യം
നേടിയെടുത്തത് ശരിയായ അര്ഥത്തില്
നിലനിര്ത്തിക്കൊണ്ടുപോകാന്
ആയിട്ടില്ലായെന്ന ദുഖ
യഥാര്ഥ്യം അവശേഷിക്കുകയല്ലേ?
സൂര്യനസ്തമിക്കാത്ത
സാമ്രാജ്യത്തിന്റെ കോളനി
വാഴ്ചയില്
നിന്നും സ്വാതന്ത്ര്യം നേടിയ
നാം പുതിയ കോളനികള് സൃഷ്ടിച്ചു
കൊണ്ടിരിക്കുകയാണ്. മതത്തിന്റെ,
ജാതിയുടെ, രാഷ്ട്രീയത്തിന്റെ,
പ്രാദേശിക വാദത്തിന്റെ, ഭാഷയുടെ,
നിറത്തിന്റെ പുതിയ ചാതുര്വര്ണ്ണ
കോളനികള് സൃഷ്ടിച്ച് നാം വിഘടിച്ചു
കൊണ്ടിരിക്കുന്നു.
ഇനി എന്തിന്റെ പേരില്
വിഘടിക്കാം എന്ന് ഉറ്റു
നോക്കിക്കൊണ്ടിരിക്കുന്നു.
ഓരോ മനുഷ്യനും ഓരോ കോളനിയായി
തീര്ന്നുകൊണ്ടിരിക്കുന്നു;തദേശീയവും
വിദേശീയവുമായ തീവ്രവാദ
ആശയങ്ങള്ക്ക് വളരെ എളുപ്പം വളര്ന്ന്
പന്തലിക്കാനാവുന്ന വളക്കൂറുള്ള
മണ്ണായിത്തീര്ന്നിരിക്കുന്നു, നമ്മുടേത്.
വിദ്യ കൊണ്ട് പ്രബുദ്ധരായ ജനതയെന്ന്
അഹങ്കരിക്കുമ്പോഴും പ്രാകൃത
യുഗത്തെപോലും പിന്നിലാക്കുന്ന
ഹീനകൃത്യങ്ങളിലിടപെടുന്നു
സ്വാതന്ത്രമെന്നത്
ദുരുപയോഗം ചെയ്യുവാനുള്ളതാണെന്ന്
നാം ധരിച്ചു വച്ചിരിക്കുന്നു.
അറുപത്തിയെട്ട് വര്ഷങ്ങള്ക്ക് മുമ്പ്
സാമ്രാജ്യത്വത്തിന്റെ ചങ്ങലകള് നമ്മള്
പൊട്ടിച്ചെറിഞ്ഞെങ്കിലും,
ഇന്നും നമ്മുടെ കൈകളിലും കാലുകളിലും
ചുറ്റിക്കിടക്കുന്ന എത്രയോ ചങ്ങലകള്
നാം കാണാതിരിക്കുന്നു.
അതോ കണ്ടിട്ടും അത്
ചങ്ങലകളല്ല ;ആഭരണങ്ങളാണെന്ന്
ധരിച്ചു വച്ചിരിക്കുന്നോ?
നമ്മെ ബന്ധിച്ചിരിക്കുന്ന മതത്തിന്റെ,
ജാതിയുടെ,
സങ്കുചിതത്വത്തിന്റെ,
അവനവനിസത്തിന്റെ, നവ
സ്വര്ഗ്ഗത്തിലേക്കുള്ള കുറുക്കൂവഴിയെന്ന്
ഇരകളായവര് കരുതി വരുന്ന
തീവ്രവാദത്തിന്റെ കാണാ ചങ്ങലകളെ
തിരിച്ചറിയാതെ പോകുന്നത്
അടിമത്വത്തിന്റെയും
പാരതന്ത്ര്യത്തിന്റെയും
ഭീകരതകളിലേക്കുള്ള
തിരിച്ചുപോക്കായിരിക്കും.-
ചരിത്രം വിസ്മരിക്കുന്നവര്
അതിന്റെ ആവര്ത്തനത്തിന്
വഴിയൊരുക്കുന്നു.
വിദ്യാലയങ്ങളും പണിശാലകളും
അടച്ചിട്ട്, മദ്യ ശാലകള് തുറന്നുവച്ച്
മറ്റൊരു സ്വാതന്ത്ര്യ
ദിനം കൂടി "ആഘോഷിക്കുന്ന " നമുക്ക് ഈ
സ്വാതന്ത്ര്യം നമുക്കായി
നേടിത്തന്നവരോട് കൃതഘ്നത
കാട്ടാതിരിക്കാം.-അവര് നേടിത്തന്ന
സ്വാതന്ത്ര്യത്തിന്റെ വില
തിരിച്ചറിയാണ് സ്വയം ശ്രമിക്കാം.
അത് കാത്തു
സൂക്ഷിക്കേണ്ടതെങ്ങനെ എന്ന്
ഉറക്കെ ചിന്തിക്കാം.
താനനുഭവിക്കുന്ന
സ്വാതന്ത്ര്യം സഹജീവികള്ക്കും
അനുഭവവേദ്യമാകുമ്പോഴാണ്
സ്വാതന്ത്ര്യം എന്നത്
യാഥാര്ഥ്യമാകുന്നതെന്ന്
വിനയപുരസ്സരം മനസ്സിലാക്കാന്
ശ്രമിക്കാം. ചാനല് ചര്ച്ചകളില്
മുഴച്ചുനില്ക്കുന്ന ഞാനെന്ന
ഭാവങ്ങളെ അവഗണിച്ചുകൊണ്ട് ഒരു
നിമിഷം നമുക്ക് ലഭിച്ച ഈ
സ്വാതന്ത്ര്യത്തിന്റെ വില
തിരിച്ചറിയാന് നമുക്കുള്ളിലേക്കൊന്നു
സൂക്ഷിച്ചു നോക്കാം.
അപ്പോള് ഉത്തരം കിട്ടാത്ത പല
ചോദ്യങ്ങള്ക്കു
ം ഉത്തരാത്തരം അറുതിവരും ഒരായിരം സ്വാതന്ത്ര്യദിന
നന്മകള്.
കൂടുതല് തുടര് പോസ്റ്റുകള്ക്ക് ഈ ഫേസ്ബുക്ക്
പേജ് ലിങ്ക് ഓപണ് ചെയ്ത് ഒരു ലൈക്ക്
കൊടുക്കൂ
നിരന്തരം നിങ്ങളെ തേടിയെത്തും ഉപകാരപ്രദമായ
ഒരുപാട് കാര്യങ്ങള് ✔ www.facebook.com/uarasheedgate
Thursday, 14 August 2014
സ്വാതന്ത്ര്യത്തിന്റെ വിലയും നിലയും
Subscribe to:
Post Comments (Atom)
No comments:
Post a Comment