പട്ടാപ്പകല്‍
നടു റോഡില്‍
തല്ലിക്കൊന്നു ...!
പലവുരു നാം വായിച്ചു പഴകിയ വാര്‍ത്തകളാണ്..!
അത് ബീഹാറിലല്ലേ...?
യു പി യിലല്ലേ...?
നാം സ്വയം
ആശ്വാസം കൊണ്ട
കാലം കഴിഞ്ഞു ..!
മനുഷ്യത്വത്തിന്‍റെ വിലയും
ജീവന്‍റെ നിലയും അറിയാത്ത
നികൃഷ്ട ജീവികള്‍ ഇതാ നമ്മുടെ
കണ്‍വെട്ടത്തും.. !
എന്ത് പേരിട്ട് വിളിച്ചാലും
ഈ തരം ക്രിമിനലുകള്‍
ഇനി ഒരു നാട്ടിലും തലപൊക്കിക്കൂടാ..!
എന്തിനും ഭയപ്പെടാത്ത ചെകുത്താന്മാര്‍ എത്ര ലാഘവത്തോടെയാണ്
ഒരു സഹജീവിയെ തല്ലിക്കൊന്നത്..!
ഇനിയൊരു മനുഷ്യനും ഈ ദുര്‍ഗതി വരരുത്..!
ഇത്തരം പിശാചുക്കള്‍ക്കെതിരെ
എല്ലാം മറന്ന് നാം ഒന്നിക്കണം.
♥■മനുഷ്യരെന്ന നിലയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം ആ നിസ്സഹായന്‍റെ ദാരുണാന്ത്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുക എന്നതാണ് .
No comments:
Post a Comment